Friday, October 14, 2011

ഹേ പെണ്ണെ ..

സ്ത്രീ...


 അവളെ വര്‍ണിക്കാത്ത കവിഹൃദയം ഉണ്ടോ?


അവള്‍ അമ്മയാണ് , പെങ്ങളാണ്, ദേവിയാണ്..

ഹേയ് പെണ്ണേ,
നീയെത്ര മണ്ടിയാണ്...
 നിന്‍റെ ഭാവം കണ്ടാല്‍ 
  ഈ ലോകം മുഴുവന്‍ നിന്‍റെ  
ചിരിയില്‍ മയങ്ങിയെന്നാണോ ?
അല്ല,

ഈ കാണുന്ന ലോകത്തില്‍ അഹങ്കരിക്കുന്ന നീ
ഒന്നോര്‍ക്ക് ഒരു നിമിഷം മതി....
നിനക്കെല്ലാം നഷ്ടപെടാന്‍ ....
നിന്‍റെ  സൗന്ദര്യത്തിന്‍റെ 
പൂര്‍ണതയായ ചിരിമായാന്‍ ഒരുനിമിഷം മതി..

കരഞ്ഞുകൊണ്ട്‌ ജനിക്കുന്ന നീ കരഞ്ഞും കരയിപ്പിച്ചും ജീവിക്കുന്നു ...
നീ ഓര്‍ക്കുക നിന്‍റെ  അവസാനവും കരച്ചിനാല്‍ ആയിരിക്കും ..

എന്നോടു  മത്സരിക്കുന്ന നിനക്കറിയില്ലേ?

എന്‍റെ  വാരിയെല്ലൂരിയാണ്‌
നിന്നെ  സൃഷ്ടിച്ചിരിക്കുന്നതെന്ന് ,

നീ കാരണം
സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപെട്ട് ,
 എന്നെ
ഈ ഭൂമിയിലേക്ക്‌ , ദുരിതത്തിലേക്ക് അയക്കപ്പെട്ടു

എന്നിട്ടും നീ എന്നെ പിന്തുടര്‍ന്നു , ഇന്നും തുടരുന്നു

എന്തിനു ഇനിയും മത്സരം ? നിര്‍ത്തിക്കൂടെ?


മനുഷ്യന്‍ ഭൂമിയില്‍ വന്നാല്‍ നാണം
വയ്ക്കുമെന്ന് പറയുന്നു,
എന്നാല്‍
നീ നാണമില്ലാതെ ,
നാണം മറയ്ക്കാതെ,
നാണക്കേടായി നടക്കുന്നു..
ആരെ തോല്പിക്കാന്‍ ...

ഒരു "സ്ത്രീ "
അവളുടെ ഏറ്റവും വലിയ ഭാഗ്യമാണ് "മാതൃത്വം "
അതിന്‍റെ  മഹത്വം പോലുമറിയാതെ നീ അമ്മയാകുന്നു .
അതിന്‍റെ  ബാക്കിപത്രം ഇവിടെ അനാഥ ബാല്യങ്ങള്‍
തെരുവില്‍ അലയുന്നു ..

നിന്‍റെ  ചിരിയില്‍ നീ ഈ ലോകത്തെ മയക്കുന്നു ,
നിനക്കുവേണ്ടി കൊട്ടാരം കെട്ടാനും ,
യുദ്ദം ചെയ്യാന്‍ വരെ ഇവിടെ ആളുകള്‍ ,
ഒരു പുരുഷന്‍ ആദ്യം കാണുന്ന സ്ത്രീ അതാണ്
"അമ്മ " "മാറുകൊടുത്ത" അമ്മയേക്കാള്‍
" അരകൊടുത്ത" നിന്നോടവന് പ്രിയം .
നീ കരയേണ്ടി വരുന്ന അമ്മമാരേ കണ്ടു നീ ചിരിക്കേണ്ട ....
നീയും ഒരിക്കല്‍ അമ്മയാവും...


നീ വീടിന്‍റെ  വിളക്കാവണം ,
സന്തോഷത്തിന്‍റെ 
ഐശ്വര്യത്തിന്‍റെ , നന്മയുടെ വിളക്ക്..
കരയിക്കനല്ലാതെ ചിരിപ്പിക്കാന്‍ ശ്രമിക്കൂ..

നീ എന്നും വിളക്കായി തെളിയട്ടെ ...
.


Saturday, September 24, 2011

പാദസ്വരം ..........

പാദസ്വരം നിന്‍റെ കാലിലാണെങ്കിലും

 കിലുക്കം              

  എന്‍റെ  ഖല്‍ബിലാ  .........




നിന്‍റെ ഭാവം ....











നിന്‍റെ ഭാവം മൌനമാണെ ങ്കിലും 


നിന്‍റെ കണ്ണുകളും പുഞ്ചിരിയും ,


                 എന്നെ നിന്നിലെക്കടുപ്പിക്കുന്നു ...






നിന്‍റെ ചലിക്കുന്ന വിരലിന് പോലും,


         പലതും പറയാനുള്ളത് പോലെ .....






ഞാന്‍ ഓരോ നിമിഷവും പ്രതീക്ഷിക്കുന്നു ,



               നീ എന്നിലേക്ക് വരുമെന്ന് ,






                നിമിഷങ്ങള്‍ മണിക്കൂറുകളായി ,






                         മണിക്കൂറുകള്‍ ദിവസങ്ങളും ,






നിന്നെ ആദ്യമായി 




       കണ്ടതെന്നെന്നു എനിക്കൊര്‍മയില്ല ..






ഒന്നറിയാം


    
   അന്നുമുതലുള്ള  




            സ്വപ്നങ്ങളില്‍  നീയുണ്ട് ......




                                              മുജീബ്‌ 
                                 




                                   മുജീബ്‌ .......













Friday, September 16, 2011

ഞാന്‍ കണ്ട സ്വപ്നം ...


കനവിന്‍റെ ജാലക ചില്ലയില്‍ നിന്നൊരു അഴകിന്‍റെ അഴകിനെ കണ്ടുമുട്ടി .......

അറിയില്ലെങ്കിലും അറിയാതെ ഞാനെന്‍റെ സ്വന്തമാക്കി ...

അവളറിയാതെ എന്‍റെതു മാത്രമാക്കി....


ആദ്യമായ്‌ തന്നോരീ നോട്ടത്തിലെന്നോ , 

ഞാന്‍ കണ്ട സ്വപ്നത്തിന്‍ രൂപമെന്ന് തോന്നും..

അത്രയ്ക്ക് സുന്ദരമാം സ്വപ്നം .......


അറിയില്ലിനീ അവളെന്‍റെ  മാനസ-

ചില്ലയില്‍ തങ്ങി നില്‍കെ ..

ഈ കൊച്ചു സ്നേഹത്തിന്‍ മധുര നൊമ്പരം................

നിന്നെ കണ്ടതിന്‍ ശേഷം


നിന്നെ കണ്ടതിന ശേഷമുള്ള ഓരോ
പ്രഭാതങ്ങളിലുംസ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു .


ഓരോ സ്വപ്നങ്ങളിലും നിറങ്ങളുണ്ടായിരുന്നു ,
പൂക്കളും നക്ഷത്രങ്ങളും ഉണ്ടായിരുന്നു .


എന്തെന്നറിയില്ല ,
എവിടെയും നിന്റെയീ മുഖം മാത്രമായിരുന്നു... 



പറയതിരിന്നിട്ടും നീയറിഞ്ഞു ഞാന്‍
നിന്നെ എന്തുമാത്രം സ്നേഹിക്കുന്നതായി .. ..



പൂര്‍ണമായും മനസ്സിലാക്കും മുന്‍പ്‌,
ഒരു പുഞ്ഞിരിമാത്രം നല്‍കി നീ നടന്നകലുമ്പോള്‍ ........


നീയരിഞ്ഞിരിന്നോ ,
നിറങ്ങളില്ലാത്ത ആകാശത്തിനു കീഴില്‍--------

ഞാന്‍ എന്നും തനിച്ചാ ണെന്ന്.... 

Wednesday, October 20, 2010

നിനക്കായ് മാത്രം .............

പോയ കാലത്തിന്റെ സുഖമുള്ള നോവുകള്‍ ,

 അന്നെപ്പോഴോ നീ പറഞ്ഞ വാക്കുകള്‍ ,

കരളില്‍ കൊരുത്തു ഞാന്‍,,, 

പിന്നെ കടലാസില്‍ കുറിച്ചു നിനക്കായ് 

നിനക്കായ് മാത്രം .............