സ്ത്രീ...
അവളെ വര്‍ണിക്കാത്ത കവിഹൃദയം ഉണ്ടോ?
അവളെ വര്‍ണിക്കാത്ത കവിഹൃദയം ഉണ്ടോ?
അവള്‍ അമ്മയാണ് , പെങ്ങളാണ്, ദേവിയാണ്..
ഹേയ് പെണ്ണേ,
നീയെത്ര മണ്ടിയാണ്...
നിന്‍റെ ഭാവം കണ്ടാല്‍
ഈ ലോകം മുഴുവന്‍ നിന്‍റെ
ചിരിയില്‍ മയങ്ങിയെന്നാണോ ?
അല്ല,
ഈ കാണുന്ന ലോകത്തില്‍ അഹങ്കരിക്കുന്ന നീ
ഒന്നോര്‍ക്ക് ഒരു നിമിഷം മതി....
നിനക്കെല്ലാം നഷ്ടപെടാന്‍ ....
നിന്‍റെ സൗന്ദര്യത്തിന്‍റെ
പൂര്‍ണതയായ ചിരിമായാന്‍ ഒരുനിമിഷം മതി..
കരഞ്ഞുകൊണ്ട് ജനിക്കുന്ന നീ കരഞ്ഞും കരയിപ്പിച്ചും ജീവിക്കുന്നു ...
നീ ഓര്‍ക്കുക നിന്‍റെ അവസാനവും കരച്ചിനാല്‍ ആയിരിക്കും ..
എന്നോടു മത്സരിക്കുന്ന നിനക്കറിയില്ലേ?
എന്‍റെ വാരിയെല്ലൂരിയാണ്
നിന്നെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ,
നീ കാരണം
സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപെട്ട് ,
എന്നെ
ഈ ഭൂമിയിലേക്ക് , ദുരിതത്തിലേക്ക് അയക്കപ്പെട്ടു
എന്നിട്ടും നീ എന്നെ പിന്തുടര്‍ന്നു , ഇന്നും തുടരുന്നു
എന്തിനു ഇനിയും മത്സരം ? നിര്‍ത്തിക്കൂടെ?
മനുഷ്യന്‍ ഭൂമിയില്‍ വന്നാല്‍ നാണം
വയ്ക്കുമെന്ന് പറയുന്നു,
എന്നാല്‍
നീ നാണമില്ലാതെ ,
നാണം മറയ്ക്കാതെ,
നാണക്കേടായി നടക്കുന്നു..
ആരെ തോല്പിക്കാന്‍ ...
ഒരു "സ്ത്രീ "
അവളുടെ ഏറ്റവും വലിയ ഭാഗ്യമാണ് "മാതൃത്വം "
അതിന്‍റെ മഹത്വം പോലുമറിയാതെ നീ അമ്മയാകുന്നു .
അതിന്‍റെ ബാക്കിപത്രം ഇവിടെ അനാഥ ബാല്യങ്ങള്‍
തെരുവില്‍ അലയുന്നു ..
നിന്‍റെ ചിരിയില്‍ നീ ഈ ലോകത്തെ മയക്കുന്നു ,
നിനക്കുവേണ്ടി കൊട്ടാരം കെട്ടാനും ,
യുദ്ദം ചെയ്യാന്‍ വരെ ഇവിടെ ആളുകള്‍ ,
ഒരു പുരുഷന്‍ ആദ്യം കാണുന്ന സ്ത്രീ അതാണ്
"അമ്മ " "മാറുകൊടുത്ത" അമ്മയേക്കാള്‍
" അരകൊടുത്ത" നിന്നോടവന് പ്രിയം .
നീ കരയേണ്ടി വരുന്ന അമ്മമാരേ കണ്ടു നീ ചിരിക്കേണ്ട ....
നീയും ഒരിക്കല്‍ അമ്മയാവും...
നീ വീടിന്‍റെ വിളക്കാവണം ,
സന്തോഷത്തിന്‍റെ
ഐശ്വര്യത്തിന്‍റെ , നന്മയുടെ വിളക്ക്..
കരയിക്കനല്ലാതെ ചിരിപ്പിക്കാന്‍ ശ്രമിക്കൂ..
നീ എന്നും വിളക്കായി തെളിയട്ടെ ...
.